19 October, 2011

ഒരു അനുഭവം..

1

- അജിന്‍ പാപ്പനംകോട്



രാജേഷ്‌ ചേട്ടനെ പറ്റി ഓര്‍ക്കുമ്പോള്‍ ....എന്നെ ഈ ജോബിലേക്ക് കൈ പിടിച്ചു കയറ്റിയ ആള്‍ ആയിരുന്നു രാജേഷ്‌ ചേട്ടന്‍ . എന്റെ സീനിയര്‍ ആയി പുള്ളി വര്‍ക്ക്‌ ചെയ്യുകയായിരുന്നു അപ്പോള്‍ .

ഒരു ദിവസം ഞാനും രാജേഷ്‌ ചേട്ടനും മീറ്റിംഗ് കഴിഞ്ഞു തൃശ്ശൂരില്‍ നിന്നും വെളുപ്പിന് 4.30 നു തിരുവനന്തപുരത്ത് എത്തി ബൈക്കും എടുത്തു ഞങ്ങള്‍ വീട്ടിലേക്കു വരിക ആയിരുന്നു. സെക്രട്ടേറിയറ്റ് നു മുന്നില്‍ എത്തിയപ്പോള്‍, ആണ് ഞങ്ങള്‍ അത് കണ്ടത് . ഒരമ്മുമ്മ തലയില്‍ വട്ടിയും ചുമന്നു , കയ്യില്‍ വടിയും ഊന്നി റോഡില്‍ കൂടി നടന്നു നീങ്ങുന്നു.
"ഇതല്ലേ ഏഷ്യാനെറ്റ്‌ ഇല് കാണിച്ച ആ പ്രോഗ്രമ്മിലെ അമ്മൂമ്മ. അപ്പോളാണ് ഞാന്‍ ഓര്‍ത്തത്‌ ഏഷ്യാനെറ്റില്‍ തലേ ദിവസത്തെ "കൌതുക കാഴ്ചകളില്‍" കണ്ടത് , രാവിലെ എന്നും ആരും തുണയില്ലാതെ 80വയസ്സിനു മേലുള്ള 'നാണി' അമ്മുമ്മ രാവിലെ വെറ്റ വില്‍ക്കനായും, സാധനങ്ങള്‍ വില്‍ക്കനായും പേരൂര്‍ക്കട മുതല്‍ പാളയം ചന്ത വരെ കാല്‍ നടയായി നടക്കുന്നു.

അവരല്ലേ ഇത്? രാജേഷ്‌ ചേട്ടന്‍ എന്നോട്ചോദിച്ചു . അതെ ഞങ്ങള്‍ കണ്ട 'നാണി ' അമ്മുമ്മ തന്നെ. അവരുടെ നടത്തവും , വാര്‍ധക്യ കാലത്തെ ഏകാന്തതയും ഞങ്ങളെ വിഷമിപ്പിച്ചു.

കുറെ ദൂരം ബൈക്ക് ഓടിച്ച ശേഷം രാജേഷ്‌ ചേട്ടന്‍ പറഞ്ഞു . എടാ അജിനെ നമുക്കവര്‍ക്ക് വല്ലതും കൊടുക്കാം , നിന്റെ കയ്യില്‍ ഉള്ളതെട് ..

''ഇനി തിരിച്ചു പോണോ?'' ഞാന്‍ ചോദിച്ചു .

ഉം.. നീ ഉള്ളതെട് അവരുടെ നടത്തം കണ്ടിട്ട് സഹിക്കുന്നില്ല.ഞാന്‍ പോക്ക്കറ്റില്‍ നിന്നും 50 രൂപ എടുത്തു രാജേഷേട്ടന്റെ കയ്യില്‍ കൊടുത്തു.
പിന്നെ ഞങ്ങള്‍ സ്പീഡില്‍ വണ്ടി തിരിച്ചു വിട്ടു.കുറെ ചെന്നപ്പോള്‍ പാളയം മാര്‍ക്കറ്റ്‌ ലാക്കാക്കി പുലര്‍ വെളിച്ചത്തില്‍ , അല്ലെങ്കില്‍ വഴിവിളക്കിന്റെ വെളിച്ചത്തില്‍ സ്പീഡില്‍ നടക്കുന്ന 'നാണി' അമ്മൂമ്മയെ ഞങ്ങള്‍ കണ്ടുരാജേഷ്‌ ചേട്ടന്‍ അവരുടെ മുന്നില്‍ ചെന്ന് sudden ബ്രേക്ക്‌ ഇട്ടു . but‌ അത് 'ഇന്‍ ഹരിഹര്‍ നഗര്‍' സിനിമയില്‍ 'ജഗദീഷ്'' ചെന്ന് 'ഫിലോമിന' യുടെ മുന്നില്‍ sudden ബ്രേക്ക്‌ ഇട്ടു ബൈക്ക് നിര്‍ത്തിയ പോലെ ആയിപ്പോയി.

ഞങ്ങള്‍ വീണില്ല എന്നെ ഉള്ളു. ഞങ്ങള്‍ ഭയന്നതിനെക്കാള്‍ കൂടുതല്‍ അവര്‍ ഭയന്നു. എങ്കിലും ഞങ്ങള്‍ ഒരുവിധം ബൈക്ക് ഞങ്ങളുടെ കയ്യും കാലും ഒക്കെ ഉപയോഗിച്ച് മറിയാതെ ഞങ്ങള്‍ സംരക്ഷിച്ചു. വീഴാത്ത സന്തോഷത്തില്‍ രാജേഷ്‌
ചേട്ടന്‍ അവരെ നോക്കി ചിരിച്ചു.

ഇതിനിടക്ക്‌ അവരില്‍ നിന്നും ഒരു നിലവിളിയുണ്ടായി but‌ ബൈക്കില്‍ circus കാണിച്ചു കൊണ്ടിരുന്നതിനാല്‍ ഞങ്ങള്‍ അത് കേട്ടില്ല.

"സമയം കളയാതെ പൈസ കൊടുക്ക്‌ "
ഞാന്‍ പറഞ്ഞു. രാജേഷ്‌ ചേട്ടന്‍ പോക്കറ്റില്‍ നിന്നും ന്റെ ഒരു 100 രൂപ നോട്ടുഎടുത്തു അവര്‍ക്ക് നേരെ നീട്ടി."ഇതാ അമ്മൂമ്മേ "....
""പ്‌ഫ പട്ടി തെണ്ടി മക്കളെ, 80 വയസ്സുള്ള കിളവികളെ പോലും നീയൊക്കെ വെറുതെ വിടില്ല അല്ലെടാ.....
ഇത് പറഞ്ഞു കയ്യിലുള്ള മുട്ടന്‍ വടി ഉപയോഗിച്ച് രാജേഷ്‌ ചേട്ടന്റെ തലക്കിട്ടു നല്ല പോലെ ഒരു അടി കൊടുത്തു .

അടുത്ത അടി വീഴും മുന്‍പേ രാജേഷ്‌ ചേട്ടന്‍ വണ്ടി വളച്ചെടുത്തു അതിനാല്‍ അടി എന്ടെ പിടലിക്ക് വീണു. "സമാധാനമായി" .... ഞാന്‍ വേദനയോടെ പറഞ്ഞു..

അവര്‍ പിന്നെ ഉറക്കെ ബഹളം വക്കുന്നത് കണ്ടു
ഇരുളിലൂടെ ആരൊക്കെയോ ഓടി വരുന്നു.

"വേഗം വണ്ടി വിട് ചേട്ടാ.. " ഞാന്‍ വിളിച്ചു കൂവി.
ഒരിക്കലുമില്ലാതെ സ്പീഡില്‍ അന്ന് രാജേഷ്‌ ചേട്ടന്‍ വണ്ടി ഓടിച്ചു..

ഓടിക്കുന്നതിനിടയില്‍ രാജേഷ്‌ ചേട്ടന്‍ പറഞ്ഞു , ""ഹും, കിഴവിയുടെ അഹങ്കാരം കണ്ടില്ലേ ഐശ്വര്യറായ് ആണെന്നാ വിചാരം ....""
പക്ഷെ അപ്പോള്‍ മറ്റൊരു ചിന്തയാണ് എന്നില്‍ ജനിച്ചത്‌.
"കൊള്ളാം,.. ഈ അവസ്ഥയിലും അവര്‍ അവരുടെ അഭിമാനം കാത്തു സൂക്ഷിക്കുന്നു.
...."നാളയുടെ വഴികാട്ടി .

1 comments:

  • March 18, 2012 at 8:58 AM

    Facts are sometimes fantastically stranger and soul-stirring than fiction. That is why some short stories shook the world’s mind. When we read the stories of Karoor Neelakandta Pillai, we are strongly reminded of this fact. When we read about the story of the impoverished school teacher who came to school each day with an empty tiffin box which one day fell down on the public road and revealed its contents to be old newspapers thick-stuffed inside, we ourselves feel the pangs of one exposed. We ourselves feel hurt in our souls. That is the refining power of stories. His was the first series of stories to reveal the poor world of good teachers. Then we began to read stories of Mauppassant, Edgar Allan Poe, O. Henry and Oscar Wilde as much as our English education permitted and learned that stories can be strong and persuasive. Today we go through pages created by Kerala Kaumudi, Malayala Manorama and Mathrubhoomi thinking that stories are still written because we see printed above some articles the bold caption ‘Stories’. We waste our time. But we gradually learn that the author or authoress is someone beautiful to see with enough curves, she has some brother, cousin, lover or uncle working in these publications, and that he or she is quite willing to sell themselves or slavish enough to crawl to these publications each day to see their stories in print. Otherwise these rubbish articles would never have seen daylight in the print form. Finally we assume that Short Story is dead in Kerala. That is exactly when we abandon all hope for a good short story appearing somewhere again that we see some story written by some Ajin Pappanamcode in some obscure page. Unforgettable. Because he did not use an ornamental language and retold the incident without even once wavering from the humorous aspects, it is a great story; one far better than what appears in the paid pages of those publications mentioned here. Now we know that Short Stories are not dead in Kerala and that there is future for it. Certainly the humour side is what brings this story live. But the old lady working in the early morning in the Trivandrum Street is a representative of the universal clan of working mothers. We can only bow before their fierce independence and pride. Wordsworth wrote his Leech Gatherer or Resolution And Independence to commemorate this unbending pride of old age. Maxim Gorky wrote a whole touching novel Mother to present and idolize a universal symbol. Ajin Pappanamcode is not far behind. We shall really hope some beautiful stories for Kerala would come from him, so long as he does not waver from humour and this straight style of narration.

Post a Comment